കണ്ണൂർ:നിരോധിത പുക ഉത്പന്നങ്ങൾ സെൻട്രൽ ജയിലിലേക്ക് കടത്താൻ ശ്രമിച്ച ഒരാൾ അറസ്റ്റിൽ :മറ്റു രണ്ട് പേർക്കായി അന്വേഷണം ഊർജിതമാക്കി.പുതിയതെരു പനങ്കാവ് ശങ്കരൻ കടയ്ക്ക് സമീപത്തെ കെ. അക്ഷയ് (27) യെയാണ് ടൗൺ പോലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ജയിൽ കോമ്പൗണ്ടിൽ മതിൽക്കെട്ടിനകത്തേക്കാണ് ബീഡിയും മൊബൈൽ ഫോണും നിരോധിത പുകയില ഉല്പന്നങ്ങളും കടത്താൻ പ്രതികൾ ശ്രമിച്ചത്.


ജയിൽ വാർഡൻ കണ്ടതിനെ തുടർന്ന് പ്രതികൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കവേ നിരോധിതസാധനങ്ങളുമായി ഒരാൾ പിടിയിലായി. മറ്റു രണ്ടു പേർ ഓടി രക്ഷപ്പെട്ടു.
One arrested for trying to smuggle banned tobacco products into Central Jail; investigation intensified for two others